
കോഴിക്കോട് ∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചു വന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിന്റെ സഹകരണത്തിൽ കോഴിക്കോട് ടൗൺ
നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ രാസലഹരി ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലായി. രാജ്യാന്തര
ഏഴു വിദേശികളടക്കം എട്ടു പേരാണ് പിടിയിലായത്.
രാസലഹരി കേസുകളിൽ അറസ്റ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും വൻതോതിൽ രാസലഹരി ഉൽപാദിപ്പിക്കുന്ന ‘കിച്ചനു’കൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
ഈ വർഷം ഫെബ്രുവരി 16 ന് ടൗൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പുതുക്കോട്ട് സ്വദേശി പേങ്ങാട്ട് കണ്ണനാരിപറമ്പ് വീട്ടിൽ സിറാജിനെ (31) ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ഡാൻസാഫും ചേർന്ന് 778 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ പ്രതി
നിന്നും ട്രെയിൻ മാർഗമാണ് മയക്കുമരുന്ന് കൊണ്ട് വന്നതെന്ന് കണ്ടെത്തി. പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈലും പരിശോധിച്ചപ്പോൾ ലഹരിമരുന്നു വാങ്ങിയത് നൈജീരിയൻ സ്വദേശിയിൽ നിന്നാണെന്നും മനസ്സിലായി.
പ്രതിയുടെ അക്കൗണ്ടിൽ നിന്നു മറ്റ് രണ്ട് നൈജീരിയൻ സ്വദേശികളുടെ അക്കൗണ്ടിലേക്കും പണം കൈമാറിയെന്നും ഈ പണം ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വച്ചാണ് പിൻവലിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടാണിതെന്നു മനസ്സിലാക്കിയ പൊലീസ് അക്കൗണ്ട് ഉടമകളായ നൈജീരിയൻ പൗരന്മാരായ ഡേവിഡ് (ഉഗോചുക്വു ജോൺ), ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ ഇതിലെ കണ്ണികളാണെന്ന് കണ്ടത്തി. ഇവരുടെ ലൊക്കേഷൻ ഹരിയാനയിലെ ഗുരുഗ്രാം എന്ന സ്ഥലത്താണ് എന്നു വ്യക്തമായതോടെ ടൗൺ പൊലീസ് ഇക്കാര്യം ഹരിയാന പൊലീസിനെ അറിയിച്ചു.
കോഴിക്കോട് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് നൈജീരിയക്കാർ താമസിക്കുന്ന ഗുരുഗ്രാമിൽ എത്തി സ്ഥലം റെയ്ഡ് ചെയ്തു. റെയ്ഡിൽ സിന്തറ്റിക് ലഹരിമരുന്നുകൾ അനധികൃതമായി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയൻ സ്വദേശികളും ഒരു നേപ്പാൾ സ്വദേശിയും ഒരു മിസ്സോറാം സ്വദേശിനിയും ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു.
ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും 1.60 കിലോ സൾഫർ, 904 ഗ്രാം കൊക്കെയ്ൻ, 2.34 കിലോ അസംസ്കൃത കൊക്കെയ്ൻ, 7,500 രൂപ, 42 മൊബൈൽ ഫോണുകൾ, 3 ഇലക്ട്രോണിക് തുലാസുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു.
തുടർന്ന്, പ്രതികളെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ഒരു കോടിയിലേറെ വിലവരും.
വിദേശികളായ പ്രതികളിൽ ഒകോലി റൊമാനസ് എന്ന നൈജീരിയക്കാരനൊഴികെ ബാക്കിയുള്ള വിദേശികൾക്ക് സാധുവായ ടൂറിസ്റ്റ് വീസയോ, റസിഡൻഷ്യൽ വീസയോ, ഇന്ത്യയിൽ തങ്ങുന്നതിനുള്ള മറ്റ് രേഖകളൊന്നും ഇല്ലായിരുന്നു.
പ്രതികൾ ഡാർക്ക് വെബ് ഉപയോഗിച്ചാണ് പ്രധാനമായും ലഹരിമരുന്നു കച്ചവടം നടത്തിവന്നത്. പിടിയിലായവരിൽ ചില പ്രതികൾക്ക് ഇതിനുമുൻപ് ഡൽഹിയും ഹിമാചലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട
കേസുകൾ നിലവിലുണ്ട്. ഹരിയാന ഗുരുഗ്രാമിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് രാസലഹരികൾ എത്തിക്കുന്ന കിച്ചനുകൾ പൊലീസ് കണ്ടെത്തിയത്.
തൊഴിലില്ലായ്മയും അഴിമതിയും കാരണമാണ് ലഹരിമരുന്ന് ഉൽപാദനത്തിൽ ഏർപ്പെട്ടു വന്നതെന്നാണ് നൈജീരിയൻ സ്വദേശികൾ നൽകിയ മൊഴി. കോഴിക്കോട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി.
കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസ് രണ്ട് സംഘങ്ങളായാണ് കേസിൽ അന്വേഷണം നടത്തിയത്. ഒരു സംഘം ഡൽഹിയിലും ഹരിയാനയിലും ആയിരുന്നു അന്വേഷിച്ചത്.
മറ്റൊരു സംഘം ഹിമാചൽപ്രദേശിലും അന്വേഷണം നടത്തി. സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, രാകേഷ്, രഘുരാജ്, സുഗീഷ്, വിപിൻ, രഞ്ജിത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
∙ നിർണായകമായത് സിറാജിന്റെ അക്കൗണ്ട് ഇടപാടുകൾ
778 ഗ്രാം എംഡിഎംഎയുമായി ഫെബ്രുവരിയിൽ പിടിയിലായ സിറാജിന്റെ ബാങ്ക് ഇടപാടുകളാണ് അന്വേഷണത്തിൽ നിർണായകമായത്.
സാധാരണഗതിയിൽ ലഹരിമരുന്നു കടത്തുന്നവർ അത് ഉപയോഗിക്കാറുണ്ടെങ്കിലും ആ ശീലമില്ലാത്ത സിറാജ് മുൻപും എംഡിഎംഎ കടത്തുകേസിൽ പിടിയിലായിരുന്നു. ഹിമാചൽ പ്രദേശിലെ ജയിലിൽ പത്തു മാസം തടവുശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയിട്ടും ലഹരി കടത്ത് തുടരുകയായിരുന്നു.
നിസാമുദ്ദീൻ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കോഴിക്കോട് ഇറങ്ങുന്ന സിറാജിന്റെ പക്കൽ ലഹരിമരുന്ന് ഉണ്ടാകാം എന്ന രഹസ്യ വിവരമാണ് ഇയാളെ പിടികൂടാൻ അന്നു സഹായകമായത്.
ഡൽഹിയിൽ നിന്ന് ഗോവ വരെ വിമാനത്തിലെത്തി അവിടെ നിന്ന് ട്രെയിൻ മാർഗമാണ് സിറാജ് കോഴിക്കോട് എത്തിയത്. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കു വരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ശുചിമുറിയിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ച ശേഷം ട്രെയിൻ ഗോവയിൽ എത്തുംമുൻപ് വിമാനത്തിൽ അവിടെയെത്തി അതേ ട്രെയിനിൽ യാത്ര ചെയ്ത് കോഴിക്കോടെത്തുമ്പോൾ ശുചിമുറിയിൽ നിന്ന് എംഡിഎംഎ എടുത്ത് ട്രെയിനിൽ നിന്നിറങ്ങുന്ന രീതിയാണ് ഇയാൾ അവലംബിച്ചു വന്നിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]