
കൊച്ചി ∙ ആരോപണവിധേയനായ
എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ തൃക്കാക്കര എംഎൽഎ കൂടിയായ കോൺഗ്രസ് നേതാവ് ഉമ തോമസിനു നേരെ രൂക്ഷമായ സൈബർ ആക്രമണം. ഉമ തോമസിനെ വ്യക്തിപരമായി ആക്രമിക്കുന്നതും രാഹുലിനു പിന്തുണ പ്രഖ്യാപിക്കുന്നതുമാണു മിക്ക കമന്റുകളും.
അതിനിടെ, ഉമ തോമസിനു പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഷാഫി പറമ്പിൽ എംപിയാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു.
രാഹുൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് ഇന്നലെയാണ് ഉമ തോമസ് ആവശ്യപ്പെട്ടത്.
രാജി വയ്ക്കുന്നത് ധാർമിക ഉത്തരവാദിത്തണമെന്നും കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ നേരത്തേ തന്നെ രാജി വയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും അവർ പറഞ്ഞിരുന്നു. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും രാഹുൽ മാനനഷ്ടക്കേസ് പോലും നൽകിയില്ല എന്നതിനർഥം ആരോപണങ്ങൾ ശരിയാണ് എന്നല്ലേ എന്നും ഉമ തോമസ് ചോദിച്ചിരുന്നു.
ഇതോടെയാണ് തൃക്കാക്കര എംഎൽഎയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായത്.
പി.ടി.തോമസ് മരിച്ചതുകൊണ്ടു മാത്രം എംഎൽഎ ആയ ആളല്ലേ ഉമ എന്നും രാഹുൽ അടിത്തട്ടിൽ നിന്നു വളർന്നുവന്നതാണ് തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ അവരുടെ പോസ്റ്റുകൾക്കു താഴെയും മറ്റും. ഉമ തോമസിനു പുറമെ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, കെ.കെ.രമ തുടങ്ങിയവരും രാഹുൽ മാറി നിൽക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ജനാധിപത്യമുള്ള നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്നാണ് ഉമ തോമസ് സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചത്.
തന്റെ പ്രസ്ഥാനം കൂടെ നിൽക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ താൻ കൈകടത്തുന്നില്ലെന്നും അവർ പറഞ്ഞു.
അതിനിടെ, ഉമ തോമസിന് എതിരായ സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന് രക്ഷപെട്ടു വന്ന ഒരു സ്ത്രീയോടാണ് നിങ്ങൾ അന്നേ മരിക്കണമായിരുന്നു, ചത്തിട്ടില്ലേ എന്നൊക്കെ ആക്ഷേപിക്കുന്നത് എന്ന് സനോജ് പറഞ്ഞു.
ഷാഫിയുടെ അനുയായികളാണ് ഈ ആക്രമണത്തിനു പിന്നിലെന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടുന്നവർക്ക് ഡിവൈഎഫ്ഐ പിന്തുണ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]