
ബുലന്ദ്ഷഹർ ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി വൻ
. തിങ്കളാഴ്ച പുലർച്ചെ 2.10ഓടെയുണ്ടായ അപകടത്തിൽ 8 പേർ മരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
43 പേർക്ക് പരുക്കുണ്ട്. തീർഥാടകരുമായി പോയ ട്രാക്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു പൊലീസ് പറഞ്ഞു.
ദേശീയപാത 34ലെ അർനിയ ബൈപാസിന് സമീപമായിരുന്നു അപകടം.
ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. കാസ്ഗഞ്ച് ജില്ലയിലെ റാഫത്പൂർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെ ജഹർപീറിലേക്ക് പോകുകയായിരുന്നു തീർഥാടകർ.
61 പേർ ട്രാക്ടറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. | Uttar Pradesh | Visuals from the spot where 8 people died and 43 got injured after a container hit a tractor full of devotees of Gogaji, going to Gogamedi, Rajasthan, from Kasganj, near Ghatal village on National Highway 34 under Bulandshahr police station.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം https://x.com/ANI എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
…