ഭുവനേശ്വർ∙ ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിടയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. ബെർഹാംപുർ സ്വദേശിയായ സാഗാർ ടുഡു എന്ന യുട്യൂബറാണ് ഒഴുക്കിൽപ്പെട്ടതെന്ന് വിവരം.
ഞായറാഴ്ച ഉച്ചയോടെയാണ് ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സാഗർ. കോരാപുട്ടിൽ കനത്തമഴയെ തുടർന്ന് മച്ച്കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമായിരുന്നു.
തുടർന്ന് മുന്നറിയിപ്പ് നൽകിയതിനുശേഷം ഡാം തുറന്നുവിട്ടപ്പോൾ യുവാവ് ഒരു പാറയുടെ മുകളിൽ നിൽക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിച്ചതോടെ സാഗർ പാറയുടെ മുകളിൽ കുടുങ്ങി.
ശക്തമായി വെള്ളം ഒഴുക്കിയെത്തിയതോടെ പാറയിൽ നിന്ന യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാരും വിനോസഞ്ചാരികളും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മച്ച്കുണ്ഡ് പൊലീസും അഗ്നിശമന സേനയും എത്തി തിരച്ചിൽ ആരംഭിച്ചു.
സാഗർ തന്റെ യുട്യൂബ് ചാനലിന് വേണ്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ദുഡുമ വെള്ളച്ചാട്ടത്തിനു സമീപം സുഹൃത്തുമായി എത്തിയതെന്നാണ് വിവരം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @DailyDeccan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]