
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീവച്ചു. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്.
ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് രണ്ട് പേരെ പിടികൂടി.
ഇവരിലൊരാൾ 15 വയസുകാരനും ഒരാൾ 54 വയസുകാരനുമാണ്. രണ്ടുപേർ റസ്റ്റോറന്റിൽ കയറി നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് ഹോട്ടലിന് അകത്തുണ്ടായിരുന്ന ഒമ്പത് പേർ ഇവിടെ നിന്നും രക്ഷപ്പെട്ടു.
റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷം റെസ്റ്റോറൻ്റിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി.
പൊലീസ് എത്തുന്നതിന് മുൻപ് ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പേരെ കൂടി പൊലീസ് തിരയുന്നുണ്ട്.
അന്വേഷണത്തിൽ സഹായിക്കാൻ കൂടുതൽ വിവരം അറിയുന്നവർ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]