
തിരുവനന്തപുരം ∙
രാജിവച്ചാൽ നിയമസഭയ്ക്ക് ഒരു വർഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താൽ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു നടത്താൻ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാൽ ഹരിയാനയിലെ കർണാൽ ഉപതിരഞ്ഞെടുപ്പു കേസിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ വിധി ഇതിനു വിരുദ്ധമായിരുന്നു.
പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു വർഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം.
ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോൺഗ്രസിനു ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുളള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാൽ സിപിഐയിലെ വാഴൂർ സോമൻ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]