
തിരുവനന്തപുരം: ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി പ്രതിഷേധിക്കുന്നു.
സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്. ഈ ആകാശ കൊള്ള ഉയർത്തി ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തത്സമയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് നടക്കും. പ്രവാസി സംഘടനകളും, വ്യോമയാന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
കരിപ്പൂരിലെ പാർക്കിംഗ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാര്‍ അന്ന് മുതല്‍ പ്രതിഷേധത്തിലായിരുന്നു.വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി.യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തിൽ നടന്നു.പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]