
തൃശൂര്‍: ലോട്ടറി വിൽപ്പനക്കാരിയോട് കണ്ണില്ലാത്ത ക്രൂരത. തൃശൂര്‍ കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു. നഗരസഭയ്ക്ക് സമീപം ലോട്ടറി വിൽപന നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധൻ കവർന്നത്.
കാണിപ്പയ്യൂർ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്.
കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ ആണ് ഇവർ നൽകിയത്. ശാന്തകുമാരി നൽകിയ ലോട്ടറി ടിക്കറ്റുകൾ എടുക്കുകയും പഴയ ടിക്കറ്റുകൾ പകരം വയ്ക്കുകയും ചെയ്തു. ശാന്തകുമാരിയുടെ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]