
കുത്തിയതോട്: കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയ 13 വയസ്സുകാരിയെ സ്കൂട്ടറിൽ എത്തി കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തി കടന്നുകളഞ്ഞ പ്രതിയെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്.
കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി, കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു. കുത്തിയതോട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പിന്നീട് കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]