
വിണ്ണിനെ തൊടാൻ ശുഭാംശു; നിലമ്പൂരിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു- പ്രധാന വാർത്തകൾ
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം.
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുൾപ്പെട്ട ആക്സിയം –4 ദൗത്യം വിക്ഷേപിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. അതിനിടെ ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് അനൗദ്യോഗിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഗവർണർക്ക് കത്തു നൽകാൻ തീരുമാനിച്ചു.
അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു.
ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്.
വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. ഔദ്യോഗികചടങ്ങുകളില്‍ അനൗദ്യോഗികചിഹ്നങ്ങള് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കും.
രാജ്ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും കത്തു നല്കാന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും വന്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പരിപാടിക്കെത്തി. സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മുണ്ടേരി വാണിയമ്പുഴ ഊരിലെ ബില്ലി (45) യെയാണ് കാട്ടാന ആക്രമിച്ചത്.
താൽക്കാലികമായി കുടിൽ കെട്ടി താമസിക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ വച്ചാണ് ബില്ലിയ്ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. നാട്ടുകല്ലിൽ 14കാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ.
ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കൾ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]