
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസിന് പ്രതിഫലമായി ലഭിക്കുന്നത് 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
കല്‍ക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വിദേശത്തടക്കം കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അവിടെ പ്രീമിയര്‍ ജൂണ്‍ 26നാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനായിരിക്കും ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍.
Last Updated Jun 25, 2024, 12:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]