
മുൻതൂക്കം ആര്യാടൻ ഷൗക്കത്തിന്: ഹൈക്കമാൻഡിന് നൽകുന്നത് ഒറ്റപ്പേര്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിക്കുമെന്ന് വിവരം. സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്. ഒറ്റപ്പേര് ഹൈക്കമാൻഡിനു കൈമാറാനാണ് കെപിസിസിയുടെ നീക്കം. അതേസമയം, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്യുടെ പേര് ഹൈക്കമാൻഡിന് അയക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ സമ്മർദം ചെലുത്തുന്നതായാണ് വിവരം.
പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായതിനാൽ പ്രിയങ്കയുടെയും രാഹുലിന്റെയും അനുമതി വാങ്ങിയ ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപു പ്രഖ്യാപനമുണ്ടാകും. അവസാനനിമിഷം വരെ ആര്യാടൻ ഷൗക്കത്തിനൊപ്പം വി.എസ്.ജോയിയുടെയും പേര് പരിഗണിച്ചിരുന്നു. എന്നാൽ കെപിസിസി നേതൃതലത്തിൽ അടുത്തിടെ ഉണ്ടായ മാറ്റങ്ങളാണ് ജോയിക്ക് തിരിച്ചടി ആയതെന്നാണ് വിവരം.