
മുംബൈ: 2000-ൽ കൾട്ട് കോമഡി ചിത്രമായ ഹേരാ ഫേരിയിലൂടെ ആരംഭിച്ച ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ഹേരാ ഫേരി 3-യിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് നടന് പരേഷ് റാവല്‍ ആദ്യമായി പ്രതികരിച്ചു. ചിത്രത്തിലെ നായകന് അക്ഷയ് കുമാറാണ് ഹേരാ ഫേരി 3-യുടെ നിർമ്മാതാവ്. ചിത്രത്തില്‍ നിന്നും പരേഷ് റാവല്‍ പിന്മാറിയതിന് പിന്നാലെ അക്ഷയ് കുമാറിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിയമ നടപടി സ്വീകരിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പരേഷിന്റെ പ്രതികരണം.
“എന്റെ അഭിഭാഷകൻ അമീത് നായിക് ഞാന്‍ ചിത്രത്തില്‍ നിന്നും പുറത്തുപോയത് സംബന്ധിച്ച് ഉചിതമായ പ്രതികരണം അയച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് എന്റെ മറുപടി വായിച്ചുകഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും” റാവൽ ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
സുപ്രധാന കേസുകളിൽ അമിതാഭ് ബച്ചനെയും അനിൽ കപൂറിനെയും പ്രതിനിധീകരിച്ചതിലൂടെ പ്രശസ്തനായ വക്കീലാണ് അമീത് നായിക്.
വെള്ളിയാഴ്ച, പരേഷ് റാവലിനെതിരെ നിയമനടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ച് അക്ഷയ് കുമാറിന്റെ അഭിഭാഷകൻ തുറന്നു പറഞ്ഞിരുന്നു. “കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും ഇത് ഫ്രാഞ്ചൈസിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് അദ്ദേഹത്തിന്റെത്.
ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് അറിയിച്ചുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന് കത്തെഴുതിയിട്ടുണ്ട്. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, പ്രമുഖ മുതിർന്ന അഭിനേതാക്കൾ, ലോജിസ്റ്റിക്സ് ഉപകരണങ്ങൾ, ട്രെയിലറിന്റെ ഷൂട്ടിംഗ് എന്നിവയ്ക്കായി ഇപ്പോള്‍ തന്നെ വലിയ തുക ചിലവാക്കിയിട്ടുണ്ട്” അക്ഷയ് കുമാറിന്റെ നിയമസ്ഥാപനം പരിണം ലോ അസോസിയേറ്റിന്റെ ജോയിന്റ് മാനേജിംഗ് പാർട്ണർ പൂജ ടിഡ്കെ പിടിഐയോട് പറഞ്ഞു.
നേരത്തെ സംഭവത്തില്‍ ചിത്രത്തിന്റെ സംവിധായകന് പ്രിയദര്‍ശനും പ്രതികരിച്ചിരുന്നു. ഹേര ഫേരി 3യുടെ പ്രധാന നിര്‍മ്മാതാവ് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറുമായുള്ള പ്രശ്നമാണ് ചിത്രത്തില്‍ നിന്നും പരേഷ് റാവല്‍ പിന്മാറാനുള്ള കാരണം എന്ന് വാര്‍ത്ത വന്നിരുന്നു.
പരേഷിന്റെ തീരുമാനം കേട്ട് അക്ഷയ് കുമാര്‍ കരഞ്ഞ് പോയതായി പ്രിയദർശൻ വെളിപ്പെടുത്തി, “എല്ലാ കരാറുകളും ഒപ്പിട്ടു. പത്ത് ദിവസം മുമ്പ്, സുനിൽ, അക്ഷയ്, പരേഷ് എന്നിവരുടെ ഒരു രംഗവും ചിത്രീകരിച്ചു. ഹേര ഫേരി 3 ചെയ്യാൻ ഞങ്ങൾ ഏകകണ്ഠമായി സമ്മതിച്ചതിനുശേഷം മാത്രമാണ് അക്ഷയ് ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ വാങ്ങിയത്.
‘പ്രിയൻ, പരേഷ് എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്?’ എന്ന് എന്നോട് ചോദിച്ചപ്പോള്‍ അക്ഷയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. പരേഷ് പുറത്തുപോയതിനാൽ അക്ഷയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകരുത്. ആവശ്യമായ എല്ലാ നടപടികളും അദ്ദേഹം സ്വീകരിക്കേണ്ടിവരുമെന്ന് ഞാൻ മനസ്സിലാക്കുന്നു.” പ്രിയദര്ശന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]