ആയുധപ്പെട്ടിയെന്ന് സംശയിക്കുന്ന വസ്തു കരയ്ക്കടിഞ്ഞു, ലോഹനിർമിതം, ഒരടിയോളം നീളം
ചാവക്കാട് ∙ആയുധങ്ങൾ സൂക്ഷിക്കുന്നതെന്ന് കരുതുന്ന ചെറിയ ലോഹ നിർമിത പെട്ടി കടപ്പുറം തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. കടലിൽ വല വീശി മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ബോക്സ് കണ്ടത്.
തിരയിലെത്തിയ ബോക്സ് തീരത്തടിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പൊലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസിനെയും വിവരമറിയിച്ചു.
അര അടി വീതിയും ഒരടിയോളം നീളവുമുള്ള ചെറിയ ബോക്സാണ് കണ്ടത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്.
Also Read
നേവി, കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്നിവരെ വിവരം അറിയിച്ചു. വലിയ കപ്പലുകളിൽ സുരക്ഷാ വിഭാഗം ഇത്തരത്തിലുള്ള ബോക്സുകൾ ഉപയോഗിക്കാറുണ്ടെന്നു പറയുന്നു.
റൈഫിൾ തിരകൾ സൂക്ഷിക്കുന്ന ബോക്സാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണു പൊലീസിന്റെ നിഗമനം. ബോക്സ് തുറന്നു പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

