
ദില്ലി: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ ‘പാക്കിസ്ഥാൻ’ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ കയ്യിൽ ആറ്റംബോബുണ്ടെന്നും ബഹുമാനിച്ചില്ലെങ്കിൽ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്നാണ് മോദി പറഞ്ഞത്. ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചു.
അതിനിടെ പാക്ക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്. എന്നാൽ ബി ജെ പി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും പി ഒ കെ തിരിച്ചുപിടിക്കുമെവന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു. നേരത്തെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പി ഒ കെ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞിരുന്നു.
Last Updated May 24, 2024, 9:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]