

നടി മീര വാസുദേവ് വിവാഹിതയായി ; വരൻ സിനിമ-ടെലിവിഷൻ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കം
തന്മാത്ര എന്ന മോഹൻലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടി മീര വാസുദേവ് വിവാഹിതയായി.
താൻ വിവാഹിതയായെന്ന കാര്യം മീര തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. കോയമ്ബത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മീര പറയുന്നു. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷൻ ഛായാഗ്രാഹകനുമായ വിപിൻ പുതിയങ്കമാണ് വരൻ.
വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിൻ. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റർ ചെയ്തെന്നും പോസ്റ്റില്‍ മീര പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |