തിരുവനന്തപുരം: 79-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള മുഖ്യമന്ത്രി പിണറായി വിജയൻജിക്ക് ജന്മദിന ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. നന്ദി നരേന്ദ്ര മോദിജി എന്ന് ട്വീറ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുകയും ചെയ്തു.
മുഖമന്ത്രിയുടെ 79- പിറന്നാളായിരുന്നു ഇന്ന്. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടായിരുന്നില്ല. രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം വിതരണം ചെയ്തു.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാർത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു.
മുണ്ടയിൽ കോരൻ – കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]