
കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെയോ…; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയില്‍ ; ഫ്ളാറ്റില്‍ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; ആരാണ് അനാറിനെ കൊന്നത്? ക്വട്ടേഷൻ 5 കോടിക്ക് ; കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ചികില്‍സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയ ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തിയത് തേഹണിട്രാപ്പിലൂടെയെന്ന് സംശയം.
മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി അംഗമായ അൻവാറുല്‍ അസിം അനാറിനെയാണ് ഒരു ആഡംബര ഫ്ളാറ്റില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റില്‍ നഗരത്തില്‍ പലയിടത്തായി ഉപേക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അനാർ താമസിച്ചിരുന്നത്. എന്നാല്‍ 13-ന് വൈദ്യപരിശോധനയ്ക്കായി പോയ എംപി.യെ പിന്നീട് ബിശ്വാസിനോ ബംഗ്ളാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടർന്ന് ബിശ്വാസ് പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂടൗണിലുള്ള ഒരു ആഡംബരഫ്ളാറ്റില്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റില്‍ നഗരത്തിന്റെ പലഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു,
ആരാണ് അനാറിനെ കൊന്നത്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് കൊല്‍ക്കത്തയിലെയും, ധാക്കയിലെയും പൊലീസ് പരിശ്രമിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ജിഹാദ് ഹവ്ലദാറിനെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. എംപിയുടെ കൊലപാതകത്തിലും മൃതദേഹം അവയവഛേദം നടത്തിയതിലും തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.
അനാറിനെ വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെയോ?
ധാക്ക പൊലീസ് മറ്റൊരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തി. കൊലയാളികളില്‍ ഒരാളുമായി ബന്ധമുള്ള ഷിലസ്തി റഹ്മാൻ എന്ന യുവതിയാണ് അനാറിനെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് സംശയിക്കുന്നു. എംപിയെ വശീകരിച്ച് യുവതി ആഡംബര ഫ്ളാറ്റില്‍ എത്തിക്കുകയായിരുന്നു. ഫ്ളാറ്റില്‍ എത്തിയ ഉടൻ തന്നെ അനാറിനെ വകവരുത്തി, ധാക്ക പൊലീസിനെ ഉദ്ധരിച്ച് കൊല്‍ക്കത്ത പൊലീസ് പറഞ്ഞു. ന്യൂടൗണിലുള്ള ഒരു ആഡംബരഫ്ളാറ്റില്‍ യുവതിക്കൊപ്പം അനാർ പ്രവേശിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.
5 കോടിക്ക് ക്വട്ടേഷൻ
ഷിലാസ്തി റഹ്മാനെ ധാക്ക പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ, വെള്ളിയാഴ്ച രാവിലെയാണ് കൊല്‍ക്കത്ത പൊലീസ് കൊലപാതകത്തില്‍ പങ്കാളിയായ ജിഹാദ് ഹവ്ലദാറിനെ പിടികൂടിയത്. കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് നാല് ബംഗ്ലാദേശികളിലേക്ക് ഇയാള്‍ വിരല്‍ ചൂണ്ടിയെന്നാണ് സൂചന. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശി വംശജനായ യുഎസ് പൗരൻ അക്തറുസമാൻ( ഇയാളാണ് സൂത്രധാരൻ എന്ന് കരുതുന്നു. ഷിലാസ്തി റഹ്മാനുമായി ബന്ധമുള്ളയാള്‍) ഉള്‍പ്പെടുന്നു. അനാറിനെ വകവരുത്താൻ 5 കോടി രൂപയ്ക്ക് ക്വട്ടേഷൻ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല. യുഎസിലായിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. അക്തറുസമാന്റെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥന്റെ വാടക ഫ്ളാറ്റിലേക്കാണ് അനറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ക്രൂരമായ കൊലപാതകം ഇങ്ങനെ
കൊല നടത്തിയത് എങ്ങനെ എന്നതിന്റെ പ്രാഥമിക രൂപം വെളിവായിട്ടുണ്ട്. ഹവ്ലധാറും കൂട്ടാളികളും കൂടി അനാറിനെ വകവരുത്തി, മൃതദേഹത്തില്‍ നിന്ന് തൊലിയുരിച്ച് മാംസം നീക്കം ചെയ്ത് തുണ്ടം തുണ്ടമാക്കി. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു അത്. എല്ലുകള്‍ ചെറുകഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കി കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിച്ചു. ചില ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്. പ്രതികളില്‍ ഒരാള്‍ വലിയ സ്യൂട്ട്കേസുമായി ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങി പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടുമുണ്ട്.
മൂന്നുതവണ എംപി.യും അവാമിലീഗിന്റെ കലിഗഞ്ച് ഉപജില്ലാ യൂണിറ്റ് പ്രസിഡന്റുമാണ് കൊല്ലപ്പെട്ട അസിം അനാർ. മരണത്തില്‍ ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നടുക്കം പ്രകടിപ്പിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുണ്‍ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്ബത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]