
ആരോഗ്യകരമായ ജീവിതത്തിന് എല്ലുകളുടെ ബലം അത്യന്താപേക്ഷിതമാണ്. ജീവിതശൈലിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാം. അത്തരത്തില്‍ എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ശരീരഭാരം കൂടാതെ നോക്കേണ്ടതും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെ ആരോഗ്യത്തിനായി ചെയ്യേണ്ടത്.
പുകവലി അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുക.
സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]