

കോട്ടയം നഗരസഭ ഭരിച്ച് മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; 12 കുഴിയ്ക്കും 10 കമ്പിയ്ക്കുമായി 40 ലക്ഷം രൂപ ചെലവാക്കി കോട്ടയം നഗരസഭ; എം എൽ റോഡിൽ പണിയുന്ന വനിതാ ഷോപ്പിംഗ് മാളിനായി ആകെ നിർമ്മിച്ചത് 12 കുഴികൾ; ചിലവായത് നാൽപത് ലക്ഷം രൂപയും; വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസിന് ലഭിച്ചത് അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകൾ; വനിതാ ഷോപ്പിംഗ് മാൾ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി
കോട്ടയം: മാർക്കറ്റ് റോഡിൽ പഴയ ഇറച്ചി മാർക്കറ്റ് പൊളിച്ചുമാറ്റി ഇവിടെ വനിതാ ഷോപ്പിംഗ് മാൾ നിർമ്മിക്കും എന്ന് പറഞ്ഞിട്ട് രണ്ടുവർഷം കഴിയുന്നു.
2.5 കോടി രൂപ ചെലവിൽ മൂന്ന് നിലയുള്ള വനിതാ ഷോപ്പിങ് മാൾ നിർമിക്കുമെന്നാണ്
നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞിരുന്നത്. വനിതകൾക്കു മാത്രമാകും കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുകയെന്നും താഴത്തെ നില പൂർണമായും പാർക്കിങ് സൗകര്യത്തിനു മാറ്റുമെന്നുമുള്ള വീരവാദവും നഗരസഭാ അധികൃതർ മുഴക്കിയിരുന്നു.
എന്നാൽ
വനിതാ ഷോപ്പിംഗ് മാൾ നിർമ്മാണത്തിനായി ആകെ നടത്തിയത് 12 കുഴികൾ കുത്തി എന്നുള്ളത് മാത്രമാണ്. രണ്ടുവർഷമായിട്ടും കുഴി കുത്തൽ അല്ലാതെ മറ്റൊന്നും നടത്താൻ കോട്ടയം നഗരസഭയ്ക്ക് ആയില്ല എന്നതാണ് യാഥാർത്ഥ്യം. ചെലവായത് ആകട്ടെ 4004630 രൂപയാണ്. ( നാൽപത് ലക്ഷത്തി നാലായിരത്തി അറുനൂറ്റി മുപ്പത് രൂപ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തേർഡ് ഐ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് ഉള്ളത്. ഇതോടെ വനിതാ ഷോപ്പിംഗ് മാൾ നിർമാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ വിജിലൻസിന് പരാതി നൽകി
വനിതാ ഷോപ്പിംഗ് മാൾ നിർമാണത്തിന് ആകെ നിർമാണചിലവ് പറഞ്ഞിരുന്നത് രണ്ടരക്കോടി രൂപയാണ്. കുഴി കുത്തിയതിന് മാത്രം 40 ലക്ഷം രൂപ ചിലവഴിച്ച കോട്ടയം നഗരസഭാ അധികൃതർ ഷോപ്പിംഗ് മാളിൻ്റെ പണി പൂർത്തിയാക്കുമ്പോൾ നിർമ്മാണ ചെലവ് 15 കോടിയിലെത്തിക്കും എന്നുറപ്പാണ്.
ലക്ഷങ്ങളും കോടികളുമാണ് ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളിലേക്ക് കമ്മീഷനായി എത്തിച്ചേരുന്നത്
ഷോപ്പിംഗ് മാൾ നിർമ്മിക്കാനായി പൊളിച്ച പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ലോഡ് കണക്കിന് മണ്ണും ഇവിടെ നിന്നും കാണാതെ പോയിരുന്നു. ഇതിൻറെ പിന്നിൽ നഗരസഭയിലെ ഉന്നതന്റെ ഇടപെടൽ ഉണ്ടെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നതുമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]