
‘ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, പോരാട്ടത്തെ പിന്തുണയ്ക്കുന്നു’: തുൾസി ഗബ്ബാർഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഭീകരരെ വേട്ടയാടാനുള്ള ഇന്ത്യയുടെ നിലപാടിനൊപ്പമെന്ന് ആവർത്തിച്ച് യുഎസ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ വേട്ടയാടാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഒപ്പമുണ്ടെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് പറഞ്ഞു. ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക ഭീകരതയാണ് പഹൽഗാമിൽ നടന്നതെന്നും തുൾസി ഗബ്ബാർഡ് പറഞ്ഞു.
‘‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പം, ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പിന്തുണ അറിയിക്കുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു’’.– തുൾസി ഗബ്ബാർഡ് എക്സിൽ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ യുഎസ് ഇന്ത്യയ്ക്കൊപ്പമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്.