
വൈക്കത്ത് നിന്ന് കാണാതായ പതിമൂന്നുകാരിക്കായി തിരച്ചിൽ; പതിനേഴുകാരനൊപ്പം ബെംഗളൂരൂവിൽ എത്തിയെന്ന് വിവരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ വൈക്കത്തു നിന്നു അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വൈക്കം വിയറ്റ്നാം സ്വദേശി വൈഗ സന്ദീപിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കു പോയ കുട്ടി പാലക്കാട് എത്തിയതിന്റെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്കൂളിലേക്കു പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.
കാണാതാകുമ്പോള്‍ കുട്ടിയോടൊപ്പം തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരനും ഉണ്ടായിരുന്നുന്നെന്ന് പൊലീസ് പറയുന്നു. നിലവിൽ ഇരുവരും ബെംഗളൂരുവിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.