
പാചകം പഠിക്കുക എന്നതിനെ ഒരു അതിജീവന മാർഗമായിട്ടാണ് പലരും കാണുന്നത്. ഒരുപാട് പാചകമൊന്നും അറിയില്ലെങ്കിലും അത്യാവശ്യം കഴിക്കാനുള്ളത് പാചകം ചെയ്യാൻ അറിഞ്ഞാൽ മതി. മാത്രമല്ല, ചിലർക്ക് പുറത്തു നിന്നുള്ള ഭക്ഷണം അത്ര പിടിക്കണം എന്നില്ല. എന്നാൽ, ഹോട്ടൽ ഭക്ഷണം തന്നെ കഴിച്ച് ജീവിക്കുന്നവരും ഉണ്ട്. അതിൽ പെട്ട ഒരാളാണ് ഈ യുവതി. കഴിഞ്ഞ 10 വർഷമായി അവർ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതേ ഇല്ലപോലും. മറിച്ച് ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.
സ്റ്റൗവിന് മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ തനിക്ക് താൽപ്പര്യമില്ല എന്നാണ് അവർ വിശദീകരിക്കുന്നത്. ഈ ജീവിതശൈലി തന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. എന്നാൽ, തനിക്ക് അങ്ങനെ ഒരു കുഴപ്പവുമില്ല. താൻ സന്തോഷവതിയും ആരോഗ്യവതിയും ആണ്. തന്റെ ഈ ജീവിതരീതി പൂർണ്ണമായും താൻ ആസ്വദിക്കുന്നു എന്നുമാണ് അവർ ഉറപ്പിച്ച് പറയുന്നത്. അടുക്കളയിൽ കയറാതിരിക്കുന്നതോടെ താൻ തന്റെ സമയവും ജീവിതവും പരമാവധി പ്രയോജനപ്പെടുത്തുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണ് എന്നും അവർ പറയുന്നു.
സാഫ്രോൺ ബോസ്വെൽ എന്ന സ്ത്രീയാണ് താൻ എല്ലാ ദിവസവും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത് എന്ന് അവകാശപ്പെടുന്നത്. ദി സണ്ണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 10 വർഷമായി സഫ്രോൺ ഹോട്ടൽ, റസ്റ്റോറന്റ് ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. അതിൽ, രാവിലത്തെ ഭക്ഷണവും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം പെടുന്നു. ആഴ്ചയിൽ ഏഴ് ദിവസവും അവർ പുറത്തു നിന്നും തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.
ഭക്ഷണത്തിനായി മാസം 500 ഡോളറിൽ കൂടുതൽ അതായത്, ഏകദേശം 56,000 രൂപ വരെയാണ് അവൾ ചെലവഴിക്കുന്നത്. എങ്കിൽപ്പോലും വീട്ടിൽ ഒരിക്കലും പാചകം ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും അവൾ പറയുന്നു. വെറുതെ പാചകത്തിന്റെ പേരിൽ ഒരുപാട് സാധനങ്ങൾ വാങ്ങുകയും കുറേ സമയം ചെലവഴിക്കുകയും ചെയ്യുന്നതിൽ സാഫ്രോണിന് ഒരു താല്പര്യവും ഇല്ല.
മാത്രമല്ല, താൻ നേരത്തെ പാചകം ചെയ്തിരുന്ന സമയത്ത് അത് തൃപ്തികരമായിരുന്നില്ല. മാത്രമല്ല, വീട്ടിൽ പാകം ചെയ്യുന്നതിനേക്കാൾ ലാഭം ഇങ്ങനെ പുറത്ത് നിന്നും കഴിക്കുന്നതാണ് എന്നാണ് താൻ കരുതുന്നത് എന്നും സാഫ്രോൺ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]