കൊച്ചി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിന്റെ കുടുംബത്തിന് 11,96,11,437 രൂപയുടെ ആസ്തിയുണ്ടെന്ന് നാമ നിർദേശ പത്രികയിൽ വിവരം. സ്ഥാനാർത്ഥിക്ക് സ്വന്തമായി 10,00,29,656 രൂപയുടെ ആസ്തിയുണ്ടെന്നും, ഭാര്യയ്ക്ക് 1,41,41,330 രൂപയും മക്കൾക്ക് 54,40,452 രൂപയും ആസ്തിയായി ഉളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
840 ഗ്രാം സ്വർണവും, 2022 മോഡൽ റേഞ്ച് റോവർ കാറും ശ്രീനിജിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 2019 മോഡൽ ഇന്നോവ കാറുമുണ്ട്.
ഭൂമി ഇടപാടുകളായി ചാലക്കുടി അന്നമനട കറുകുറ്റിയിൽ 2.79 ഏക്കർ, ആലങ്ങാട് വില്ലേജിൽ 1.34 ഏക്കർ, ഇടപ്പള്ളി നോർത്ത് വില്ലേജിൽ 3.29 ഏക്കർ ഭൂമിയും ശ്രീനിജിനുണ്ട്.
ഭാര്യയുടെ പേരിൽ തിരുവാങ്കുളത്ത് 11.78 ഏക്കർ ഭൂമി ഉളളതായും രേഖപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

