
ഹരിപ്പാട്: വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിന് അടിയിൽ പാർക്ക് ചെയ്തിതിരുന്ന കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറിയാണ് കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
തമിഴ്നാട് സേലത്ത് നിന്നും കൊയ്ത്തു യന്ത്രം കൊണ്ടുവന്ന ടി എൻ 72 എ എഫ് 8440 ലോറിക്കാണ് തീ പിടിച്ചത്. പാചകത്തിനായി ലോറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ഒന്ന് പൊട്ടിത്തെറിച്ചതാണ് പൂർണ്ണമായും വാഹനം കത്തി നശിക്കാൻ കാരണം. രാവിലെ ജീവനക്കാർ ലോറിയിൽ വെച്ച് ഭക്ഷണം പാകം ചെയ്ത ശേഷം അവിടെ നിന്നും പോയിരുന്നു.
ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് ഫയർ ഫോഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ മുഹമ്മദ് താഹ, വീയപുരം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.
കുവൈത്തിൽ ഗതാഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]