

നടപടിക്രമങ്ങള്‍ പാലിച്ചല്ല ദത്തെടുക്കല്‍ ; സഹതാപവും സെലിബ്രിറ്റി പദവിയും നേടാൻ മാത്രം ; പരാതിയിൽ ബിഗ് ബോസ് താരം അറസ്റ്റില്‍
സ്വന്തം ലേഖകൻ
ബംഗളൂരു: ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ പെണ്‍കുഞ്ഞിനെ ദത്തെടുത്ത ബിഗ് ബോസ് താരവും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റില്‍.
29 കാരിയായ സോനു റായ്ച്ചൂരില്‍ നിന്ന് എട്ടുവയസുകാരിയെ ദത്തെടുത്തിരുന്നു. ഇതിന് പിന്നാലെ കുട്ടിയുമൊത്തുള്ള റീലുകള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ദത്തെടുക്കല്‍ എന്നാരോപിച്ചാണ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ഉദ്യോഗസ്ഥൻ ബ്യാദരഹള്ളി പൊലീസില്‍ പരാതി നല്‍കിയത്.
സഹതാപവും സെലിബ്രിറ്റി പദവിയും നേടാൻ മാത്രമാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് പരാതിയിലുള്ളത്. 15 ദിവസം മുമ്ബാണ് സോനു ശ്രീനിവാസ് ഗൗഡ കുട്ടിയെ ദത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]