കൊച്ചി: അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായതോടെ ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. ഈ മാസം 22നാണ് സംഭവം.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും തമ്മിൽ കുറച്ച് കാലമായി ബന്ധമുണ്ടായിരുന്നു.
സംഭവ ദിവസം വൈകുന്നേരം ഒരുമിച്ച് പുറത്ത് പോകാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ സഫ്ന വിളിച്ച് വരുത്തുകയായിരുന്നു. വൈകുന്നേരം ആറര മണിയോടെ യുവാവ് ഹോട്ടലിലെത്തി.
ഇതിനിടെ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ട് പേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ട് പേരും ചേർന്ന് മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ചു. യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ പകർത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു.
ഇതിനിടെ സംഘത്തിലെ ഒരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്റെ വലത് കൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടത് കൈ കൊണ്ട് യുവാവ് തടഞ്ഞു.
യുവാവിന്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

