
തിരുവനന്തപുരം: കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഫെബ്രുവരി 27 വ്യാഴാഴ്ച കേരളത്തിൽ തീരദേശ ഹർത്താൽ നടത്തും. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനന പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, സിപിഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 27നാണ് കേരളത്തിൽ തീരദേശ ഹർത്താൽ നടക്കുക. കേന്ദ്ര സർക്കാരിന്റെ ബ്ലൂഇക്കണോമി സാമ്പത്തികനയത്തിനും കടൽഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ ആചരിക്കുന്നത്. ഹർത്താലിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും വിതരണക്കാരും ഹാർബർ, മാർക്കറ്റുകൾ എന്നിവയും ഭാഗമാകും. രാഷ്ട്രീയപാർട്ടികളും സമുദായസംഘടനകളും എൻജിഒകളും പങ്കാളികളാകും.
തീരദേശ ഹർത്താലിൽ മത്സ്യത്തൊഴിലാളികൾ പണിമുടക്കുകയും മാർക്കറ്റുകളും ഹാർബറും അടച്ചിടുകയും ചെയ്യും. കടലിലെ മണലും ധാതുസമ്പത്തും കോർപറേറ്റുകൾക്ക് എഴുതികൊടുക്കുന്ന കേന്ദ്ര നീക്കത്തെ നേരിടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണ്ണെടുക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആഴം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് 12ന് പാർലമെന്റിലേക്ക് മാർച്ചും നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]