
ന്യൂഡൽഹി: വിമാനത്തിലെന്നപോലെ അതിവേഗം യാത്രചെയ്യാൻ സാധിക്കുന്ന ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്. റെയിൽവേ മന്ത്രാലത്തിന്റെ പിന്തുണയോടെയാണ് 422 മീറ്റർ നീളമുള്ള ട്രാക്ക് നിർമിച്ചിരിക്കുന്നത്. പുതിയ യാത്രാസംവിധാനത്തിലൂടെ 350 കിലോമീറ്റർ വെറും അരമണിക്കൂറിൽ പിന്നിടാം. 300 കിലോമീറ്റർ ദുരം വ്യത്യാസമുള്ള ഡൽഹിയിൽ നിന്ന് ജയ്പൂരിലേയ്ക്ക് എത്താൻ അര മണിക്കൂർ പോലും വേണ്ടിവരില്ല.
‘ഭാവി ഗതാഗതത്തിൽ ഗവൺമെന്റ്-അക്കാദമിക് സഹകരണം നവീകരണത്തിന് നേതൃത്വം നൽകുന്നു’ എന്ന് വാർത്ത പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു. ‘422 മീറ്റർ നീളമുള്ള ആദ്യത്തെ പോഡ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വളരെയധികം സഹായിക്കും. ഒരു മില്യൺ ഡോളർ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകൾക്ക് ശേഷം, ഹൈപ്പർലൂപ്പ് പദ്ധതിയുടെ കൂടുതൽ വികസനത്തിനായി ഒരു മില്യൺ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റും മദ്രാസ് ഐഐടിക്ക് നൽകും’- മന്ത്രി വ്യക്തമാക്കി. റെയിൽവേ ഫണ്ടിൽ ഐഐടി മദ്രാസ് ക്യാമ്പസിലാണ് ട്രാക്ക് നിർമിച്ചത്. ഐഐടി മദ്രാസ് ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയിൽവെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ആദ്യത്തെ വാണിജ്യ പദ്ധതി ഉടൻ ഏറ്റെടുക്കാനാണ് റെയിൽവേയുടെ ആലോചന.
മാഗ്നെറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുക. കുറഞ്ഞ മർദ്ദത്തിൽ മാഗ്നെറ്റിക് ലെവിറ്റേഷൻ വഴി വിമാനത്തിന് സമാനമായ വേഗതയിൽ ആളുകളെയും ചരക്കുകളെയും ദൂരങ്ങളിൽ എത്തിക്കാൻ കഴിയും. ഊർജ്ജ ചെലവ് കുറവായ, ഒപ്പം കാർബൺ ന്യൂട്രൽ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ഹൈപ്പർലൂപ്പ് ശക്തിപകരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]