
ന്യൂദല്‍ഹി- 2017 മുതല്‍ 2022 വരെ കസ്റ്റഡിയില്‍ നടന്നത് 270 ലധികം ബലാത്സംഗ കേസുകള്‍. ദേശീയ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സായുധ സേനാംഗങ്ങള്‍, ജയിലുകളിലെ ഉദ്യോഗസ്ഥര്‍, റിമാന്‍ഡ് ഹോമുകള്‍, കസ്റ്റഡി സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും കുറ്റവാളികളില്‍ ഉള്‍പ്പെടുന്നു.
നിയമ നിര്‍വ്വഹണ സംവിധാനങ്ങളിലെ ബോധവല്‍ക്കരണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
വര്‍ഷങ്ങളായി ഇത്തരം കേസുകളില്‍ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ടെന്ന് എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നുണ്ട. 2022ല്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുിരുന്നു. 2021ല്‍ 26, 2020ല്‍ 29, 2019ല്‍ 47, 2018ല്‍ 60, 2017ല്‍ 89 എന്നിങ്ങനെയാണ് കണക്ക്.
ഇന്ത്യന്‍ ശിക്ഷാനിയമം 376 (2) പ്രകാരമാണ് കസ്റ്റഡി ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്, ജയിലര്‍ തുടങ്ങിയ വ്യക്തികള്‍ ചെയ്യുന്ന ബലാത്സംഗ കുറ്റമാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
2017 മുതല്‍ രജിസ്റ്റര്‍ ചെയ്ത 275 കസ്റ്റഡി ബലാത്സംഗ കേസുകളില്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഉത്തര്‍പ്രദേശിലാണ്. 92 കേസുകള്‍ അവിടെ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തൊട്ടടുത്ത സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 43 കേസുകള്‍ ഫയല്‍ ചെയ്തു.
കസ്റ്റഡിയിലെ ക്രമീകരണങ്ങളാണ് ദുരുപയോഗത്തിന് അവസരങ്ങള്‍ നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ പലപ്പോഴും അവരുടെ അധികാരം ഉപയോഗിക്കുന്നുവെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു.
ഭരണകൂട സംരക്ഷണത്തിന്റെ മറവില്‍ അധികാര ദുര്‍വിനിയോഗം നടക്കുന്നു- അവര്‍ പറഞ്ഞു.
പുരുഷാധിപത്യ സാമൂഹിക മാനദണ്ഡങ്ങളും ഇരകള്‍ നേരിട്ട കളങ്കവും തുടങ്ങി കസ്റ്റഡി ബലാത്സംഗത്തിന് കാരണമാകുന്ന പലഘടകങ്ങളുണ്ടെന്നും ഇവ സങ്കീര്‍ണമാണെന്നും അവര്‍ എടുത്തുപറഞ്ഞു.
കസ്റ്റഡി ബലാത്സംഗത്തിന്റെ മൂലകാരണങ്ങളും അനന്തരഫലങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിന് ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനവും നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്ന പരിഷ്കാരങ്ങളും ആവശ്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
