
ശ്വാസകോശം നമ്മുടെ ശരീരത്തിലെ എത്രമാത്രം പ്രാധാന്യമുള്ള അവയവമാണെന്നത് പ്രത്യേകമായി പറയേണ്ടതില്ല. ചെറുതും വലുതുമായ പല രോഗങ്ങളും ശ്വാസകോശത്തെ ബാധിക്കാം. എന്നാല്‍ ശ്വാസകോശസംബന്ധമായ പ്രയാസങ്ങള്‍ നിസാരമായി കാണുകയേ അരുത്. കാരണം അത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്ക് നീങ്ങാം.
എന്തായാലും ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ മിക്കവരും ഓര്‍ക്കുക പുകവലിയെ കുറിച്ചാണ്. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ശ്വാസകോശാര്‍ബുദം (ക്യാൻസര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിങ്ങനെയുള്ള രോഗങ്ങളെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്.
രണ്ട്…
പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങള്‍ ചെറുക്കുന്നതിനും ശ്വസാകോശത്തിന്റെ ആരോഗ്യത്തിനുമായി ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം ആകെ ആരോഗ്യത്തെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു.
മൂന്ന്…
വ്യക്തി ശുചിത്വം, അതുപോലെ തന്നെ പരിസര ശുചിത്വം എന്നിവ പാലിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ ഏറെ പ്രധാനമാണ്. രോഗങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു.
നാല്…
ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നതും ശ്വാസകോശ രോഗങ്ങളെ അകറ്റും. പച്ചക്കറികളും പഴങ്ങളും കാര്യമായി ഡയറ്റിലുള്‍പ്പെടുത്തണം. ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയും പതിവാക്കണം. ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്റി-ഓക്സിഡന്റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന് ഏറെ നല്ലത്.
അഞ്ച്…
മലിനമായ ചുറ്റുപാടുകള്‍ ശ്വാസകോശത്തിന് വെല്ലുവിളിയാണ്. മലിനമായ ചുറ്റുപാടും അത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കാണുന്ന ഇടങ്ങളും അന്തരീക്ഷവുമെല്ലാം കഴിയുന്നതും ഒഴിവാക്കണം. ചില കെമിക്കലുകള്‍ പതിവായി ശ്വസിക്കുന്നതും ശ്വാസകോശത്തിന് പ്രശ്നമാകാം. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 25, 2024, 8:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]