

പാര്‍വതി, 15 വയസ്…! പെണ്‍കുട്ടിയെ കൊണ്ടുപോയത് വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേർ; തിരുവല്ലയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്; കണ്ടാല്‍ ഉടൻ അറിയിക്കുക….
പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
പെണ്‍കുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാൻഡില്‍ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെണ്‍കുട്ടി ബസ് സ്റ്റാൻഡില്‍ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]