മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യയുടെ എംബസി, മസ്കറ്റ് സിപിവിഡബ്ല്യൂഇസിസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.
ജനുവരി 30, 2026 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ (ഒമാൻ സമയം) ആണ് പരിപാടി നടക്കുക. എസ്ജിഐവിഎസ് അൽ റൈദ് ബിസിനസ് സെന്റർ, ബിൽഡിംഗ് നമ്പർ 4819, ഓഫീസ് നമ്പർ 27, ഒന്നാം നില, അൽ ഖുറും, മസ്കറ്റ്ലാണ് വേദി.
പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, വ്യാപാരം, സാംസ്കാരിക വിഷയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് എംബസി ഉദ്യോഗസ്ഥരെ അറിയിക്കാൻ ഈ ഓപ്പൺ ഹൗസ് അവസരം ഒരുക്കുന്നു.
പൊതുജനങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി ആർഎസ് വി പി ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അധികൃതർ അറിയിച്ചു.
Rescheduling of Open House – CPVWECC(Consular, Passport, Visa, Welfare, Education, Commercial & Cultural)The Embassy of India, Muscat is organizing an Open House at SGIVS Muscat on 30 January 2026, from 09:30 AM to 11:30 AM (Oman Time).Venue:SGIVS, Al Raid Business Centre,… pic.twitter.com/PSeWoQ45Gb — India in Oman (Embassy of India, Muscat) (@Indemb_Muscat) January 22, 2026 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

