
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശൻ (22) ആണ് പരിക്കേറ്റത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് തോണ്ടെെ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണവീട്ടിൽ പോയിട്ട് സ്കൂട്ടറിൽ മടങ്ങിവരികയായിരുന്നു സതീശൻ.
ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. രാത്രി എട്ടോടെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ സ്കൂട്ടർ കാട്ടാന മറിച്ചിട്ടു. തുടർന്ന് യുവാവിന്റെ വയറിന് കുത്തി കൊമ്പിൽ കോർത്ത് ദൂരേയ്ക്ക് എറിയുകയായിരുന്നു. സ്കൂട്ടറും കൊമ്പിൽ കോർത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]