സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി അതീവ ഗുതുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. സിനിമയിലെ സഹപ്രവർത്തകരെല്ലാം എല്ലാ പിന്തുണയുമായി ഷാഫിക്കൊപ്പമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ഷാഫിയെ ജനുവരി 16നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരിച്ചുവരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന വേറൊരാൾ ഇല്ല എന്നാണ് സംവിധായകൻ വി.സി അഭിലാഷ് കുറിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളിയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണെന്ന് അഭിലാഷ് എഴുതുന്നു.
വി.സി അഭിലാഷിന്റെ വാക്കുകൾ-
”തിരിച്ചു വരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളിയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ബംബർ ചിരിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണ്. സത്യമതാണ്.
തൊണ്ണൂറുകളിൽ ഇവിടെയുണ്ടായിരുന്ന തമാശകളുടെ തുടർച്ചയായി, ഈ നൂറ്റാണ്ടിൽ ചിരി വിപ്ലവം തന്നെ സൃഷ്ടിച്ച പ്രതിഭയാണ് ഇയാൾ.
ഈ മനുഷ്യൻ വെട്ടിയൊരുക്കിയ മണ്ണിലാണ് സലീംകുമാറും സുരാജും ടെലിവിഷൻ സ്കിറ്റുകളുമൊക്കെ പയറ്റി തെളിഞ്ഞത്. ഇദ്ദേഹം കൂടി ഇല്ലായിരുന്നെങ്കിൽ സുനാമിയും തീവ്രവാദവും യുദ്ധവും ഓഖിയും പ്രളയവും കോവിഡും മാത്രം നിറഞ്ഞ ദുരന്ത ശതകമാകുമായിരുന്നു ഈ നൂറ്റാണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരിച്ച് വരട്ടെ.
– വി സി അഭിലാഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
” നടൻ മമ്മൂട്ടി, എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ സന്ദർശിച്ചിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ആശുപത്രിയിലുണ്ട്. ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നൽകുമെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.