
.news-body p a {width: auto;float: none;}
തുർക്കിയിലെ ഇസ്താംബൂളിലെത്തിയെങ്കിലും നഗരം സന്ദർശിക്കാനാകെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചിന്തയും സംഘവും എത്തിയതെങ്കിലും ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ അതിന് സാധിക്കാതെ വിമാനത്താവളത്തിൽ തന്നെ ചിലവഴിക്കേണ്ടി വരികയായിരുന്നു. ചിന്ത തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
‘ഇസ്താംബൂൾ ശരിക്കും കാണേണ്ട സ്ഥലമാണ്. എയർപോർട്ടിന് പുറത്തിറങ്ങി സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടർക്കിഷ് എയർലൈൻസിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാൽ ഞങ്ങളാരും ട്രാൻസിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു. അതിനാൽ തന്നെ എയർപോർട്ടിൽ തന്നെ നിന്ന് ഇവിടെയൊക്കെ ചുറ്റിക്കാണുകയാണ്.
ട്രാൻസിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂറിനിടെ മനസിലായി. കുഞ്ഞിലെമുതൽ കേൾക്കുന്നതല്ലേ, ഹിസ്റ്ററിയിലൊക്കെ പഠിക്കുകയും ചെയ്തു കോൺസ്റ്റാന്റിനോപ്പിൾ, സിറ്റി ഒഫ് സെവൻ ഹിൽസ്. പക്ഷേ ഇപ്പോൾ എയർപോർട്ടിൽ തന്നെ നിൽക്കാനെ സാധിക്കുന്നുള്ളൂ. എംബസി വഴി പ്രത്യേകമായി വിസയ്ക്ക് അപേക്ഷിക്കേണ്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റൊരവസരത്തിൽ ഇസ്താംബൂളിലിറങ്ങി നാട് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഇവിടത്തെ ആഹാരം വളരെ പ്രത്യേകതയുള്ളതാണ്. കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ് ഇസ്താംബൂൾ ഗ്രിൽസ് ഉണ്ട്. ഞങ്ങൾ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ രുചി തന്നെയാണോ എന്നറിയാൻ ഇവിടത്തെ ആഹാരം കഴിച്ച് നോക്കണം. 14 മണിക്കൂറിന് ശേഷം ഹവാനയിലേയ്ക്ക് പോവുകയാണ്’- ഫേസ്ബുക്ക് വീഡിയോയിൽ ചിന്ത ജെറോം പറഞ്ഞു.