കൊച്ചി: മലയാള സിനിമാ സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുളളത്. കടുത്ത തലവേദനയെ തുടർന്ന് ജനുവരി 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. അർബുദ ബാധിതനാണ്.
കഴിഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. 1995ൽ ജയറാം നായകനായ ആദ്യത്തെ കൺമണി എന്ന ചിത്രത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടറായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാഫി 2001ൽ തീയേറ്ററുകളിലെത്തിയ കോമഡി ചിത്രം വൺമാൻഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്,വെന്നീസിലെ വ്യാപാരി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.
2022ൽ തീയേറ്ററുകളിലെത്തിയ ഷറഫദ്ദീൻ ചിത്രം ആനന്ദം പരമാനന്ദമാണ് ഷാഫി അവസാനമായി സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ ഷാഫിയുടെ സിദ്ദിഖ് അമ്മാവനുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]