ന്യൂയോർക്ക് : സൂര്യനും ഭൂമിയും അടങ്ങുന്ന സൗരയൂഥത്തെ ഉൾക്കൊള്ളുന്ന ഗാലക്സി (താരാപഥം) ആണ് മിൽക്കിവേ അഥവാ ആകാശഗംഗ. മിൽക്കിവേയോട് അടുത്തള്ള ഗാലക്സിയാണ് ‘ആൻഡ്രോമിഡ”. ഇതുവരെ പകർത്തപ്പെട്ടതിൽ ആൻഡ്രോമിഡയുടെ ഏറ്റവും വ്യക്തമായ ചിത്രം ഒപ്പിയെടുത്തിരിക്കുകയാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പ്.
വെറുതെ പകർത്തിയതല്ല, ഹബിളിന്റെ 10 വർഷത്തിലേറെ നീണ്ട പരിശ്രമ ഫലമാണ് 250 കോടി പിക്സൽസിലുള്ള ഈ ചിത്രം. ഏകദേശം 20 കോടി നക്ഷത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്.! ആൻഡ്രോമിഡയുടെ ഒരു ഭാഗം മാത്രമാണിത്. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനിടെ ഹബിൾ പകർത്തിയ 600 ചിത്രങ്ങൾ നാസ ടീം സൂക്ഷ്മമായി വിശകലനം ചെയ്ത് സംയോജിപ്പിച്ചതാണ് ചിത്രം. ഹബിളിൽ നിന്ന് ശേഖരിച്ച ഏറ്റവും വലിയ ഫോട്ടോമൊസൈക്ക് (ചെറു ഫോട്ടോഗ്രാഫുകൾ സംയോജിപ്പിച്ച് നിർമ്മിച്ച വലിയ ചിത്രം) കൂടിയാണിത്.
# അകലെ ആൻഡ്രോമിഡ
സർപ്പിളാകൃതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭൂമിയിൽ നിന്ന് 25 ലക്ഷം പ്രകാശവർഷം അകലെ
ഏകദേശം 1 ട്രില്ല്യൺ നക്ഷത്രങ്ങൾ