കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചവര്‍ക്ക് നേരെ സിപിഎം ഭീഷണിയെന്ന ആരോപണം ശക്തമാകുന്നു. ഇത് സാധൂകരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിയും തമ്മിലുള്ള സംഭാഷണമാണിത്. ‘ഇവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് അമ്മ ഭയപ്പെടുന്നു, അതിനാലാണ് ഒപ്പ് തന്റേതല്ലെന്ന് മാറ്റിപ്പറഞ്ഞത്’ എന്ന് പിന്തുണച്ചയാള് വ്യക്തമാക്കുന്നു.
ആന്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിമലും, അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്ത പ്രമോദും തമ്മിലുള്ള ഫോൺ സംഭാഷണമാണ് newskerala.net പുറത്തുവിടുന്നത്. ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് അമ്മ ഭയക്കുന്നതായും, കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ നോക്കിനില്‍ക്കേണ്ടി വരുമെന്നും പ്രമോദ് സ്ഥാനാര്‍ത്ഥിയോട് പറയുന്നു.
ഈ ഭയം കാരണമാണ് നാമനിര്‍ദ്ദേശ പത്രികയിലെ ഒപ്പ് തന്റേതല്ലെന്ന് തിരുത്തിപ്പറഞ്ഞതെന്നും സംഭാഷണത്തിലുണ്ട്. പ്രമോദ് പിന്മാറിയതോടെ തളിയിൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

