ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിക്ക് പ്രസവവേദന. വൈദ്യസഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സഹയാത്രികരായ സ്ത്രീകൾ രക്ഷകരായി.
ഇവരുടെ സഹായത്തോടെ യുവതി ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ നടന്ന ഈ അത്ഭുത പ്രസവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഓടുന്ന ട്രെയിനിലെ അത്ഭുത പ്രസവം ഏത് ട്രെയിനിലാണ് സംഭവം നടന്നതെന്നോ എപ്പോഴാണെന്നോ വ്യക്തതയില്ലെങ്കിലും, ദൃശ്യങ്ങൾ കാഴ്ചക്കാരുടെ ഹൃദയം കവർന്നു.
‘ഒരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നൽകാൻ ഗർഭിണിയായ സ്ത്രീയെ സഹായിച്ച ഇന്ത്യക്കാരുടെ മനുഷ്യത്വം. ഡോക്ടറുടെ സഹായമില്ലാതെ ട്രെയിനിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് ഒരത്ഭുതം തന്നെയാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്.
തുണിയിൽ പൊതിഞ്ഞ നവജാതശിശുവിനെ സഹയാത്രികരായ സ്ത്രീകൾ കൈമാറുന്നതും കുഞ്ഞ് കണ്ണുതുറക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നവജാതശിശുവിനെ ഒരു യാത്രക്കാരി അമ്മയെ കാണിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.
ട്രെയിനിലെ മറ്റ് യാത്രക്കാരും ഈ സന്തോഷത്തിൽ പങ്കുചേരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിലർ കുഞ്ഞിന്റെ ചിത്രം പകർത്തുന്നു, മറ്റുചിലർ സ്നേഹത്തോടെ കുഞ്ഞിനെ കൈകളിലെടുക്കുന്നു.
പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചുനിന്ന ഇന്ത്യൻ സ്ത്രീകളുടെ ധൈര്യത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. View this post on Instagram A post shared by @funzmee സമ്മിശ്ര പ്രതികരണം ചികിത്സാച്ചെലവുകളോ മറ്റ് പ്രയാസങ്ങളോ ഇല്ലാതെ അവൾ ഈ ലോകത്തേക്ക് വന്നു, അതും ഓടുന്ന ട്രെയിനിൽ’ എന്ന് ഒരാൾ കമന്റ് ചെയ്തു.
സഹായത്തിനെത്തിയ സ്ത്രീകൾ മാത്രമല്ല, കുഞ്ഞിന്റെ കരച്ചിലിനായി കാതോർത്ത് പ്രാർത്ഥനയോടെ മാറിനിന്ന പുരുഷന്മാരും അഭിനന്ദനം അർഹിക്കുന്നു എന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം, സംഭവത്തിൽ ചിലർ ആശങ്കയും രേഖപ്പെടുത്തി.
ഇന്ത്യൻ ട്രെയിനുകളിലെ സാഹചര്യങ്ങളിൽ പ്രസവം നടക്കുമ്പോൾ അമ്മയ്ക്കും കുഞ്ഞിനും അണുബാധയുണ്ടാകാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടി. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന ചോദ്യവും ഉയർന്നു.
ഗർഭത്തിന്റെ അവസാന നാളുകളിൽ, പ്രത്യേകിച്ച് 30 ആഴ്ചകൾക്ക് ശേഷം, ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ള കാര്യവും ഒരു ഉപയോക്താവ് ഓർമ്മിപ്പിച്ചു. ഇത്തരം യാത്രകൾ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

