സോഷ്യൽ മീഡിയയിലെ ട്രോളുകളും റീലുകളും എങ്ങനെയാണ് ജെൻ സികളുടെ രാഷ്ട്രീയ ചർച്ചകളെ മാറ്റിമറിക്കുന്നത് ? ജെൻ സികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന രാഷ്ട്രിയ ചർച്ചകൾ വെറും ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണോ? പരിശോധിക്കാം.. ജെൻ സികളുടെ രാഷ്ട്രിയ ചർച്ചകൾ പഴയ തലമുറയുടെ രാഷ്ട്രിയ കഴ്ചപ്പാടുകളിൽ നിന്നും ഏറെ വ്യത്യാസ്തമാണ്.
പരമ്പരാഗത രാഷ്ട്രിയ വേദികളിലോ, വാർത്ത ചാനലുകളിലോ അല്ല ഇവരുടെ രാഷ്ട്രിയം തിളയ്ക്കുന്നത്, മറിച്ച് ഇൻസ്റ്റാഗ്രാമിൻ്റെ കമൻ്റ് ബോക്സുകളിലും, യുട്യൂബുകളിലുമാണ്. അത് കേവലം അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചോ സാമ്പത്തിക പരിഷ്കാരണങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകൾക്കപ്പുറം, ഈ യുവതലമുറ സംസാരവിഷയമാക്കുന്നത് തികച്ചും വ്യക്തിപരമായതും സാമൂഹികവുമായ വിഷയങ്ങളാണ്.
കാലാവസ്ഥയും സ്വത്വവുമാണ് മുഖ്യ വിഷയങ്ങളാക്കുന്നത് ജെൻ സികളുടെ രാഷ്ട്രിയ സംഭാഷണങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, മാനസികാരോഗ്യം, ലൈംഗിക സ്വത്വം, ജാതിപരമായ വിവേചനം എന്നി വിഷയങ്ങളാണ്. തങ്ങൾ നേടിട്ട് അനുഭവിക്കുന്ന സാമൂഹിക അനീതികളെക്കുറിച്ച് യാതൊരു മടിയുമില്ലാതെ അവർ തുറന്നു സംസാരിക്കുന്നു.
ജെൻ സികൾക്ക് രാഷ്ട്രീയം എന്നത് ഭരണകക്ഷിയെ വിമർശിക്കാനുള്ള വേദി മാത്രമല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഓരോ വിഷയത്തിലും നിലപാടെടുക്കലാണ്. ട്രോളുകളാണ് പുതിയ പ്രസംഗം വിവരങ്ങൾ കൈമാറാൻ ഇവർ ആശ്രയിക്കുന്നത് പത്രവാർത്തകളെയല്ല.
മണിക്കൂറുകൾ നീണ്ട ചർച്ചകളെ ഒരു ‘മീം’ ആയിട്ടോ, 30 സെക്കൻഡ് ദൈർഘ്യമുള്ള ‘റീൽ’ ആയിട്ടോ ചുരുക്കി അവതരിപ്പിക്കുകയാണ് രീതി.
ഈ ‘വിഷ്വൽ കമ്മ്യൂണിക്കേഷൻ’ രീതി വികാരങ്ങളെയും നിലപാടുകളെയും അതിവേഗം ആളുകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയക്കാർക്ക് ഈ ഡിജിറ്റൽ ചർച്ചകളുടെ വേഗതയോ ഊർജ്ജസ്വലതയോ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
ഡിജിറ്റൽ ആക്ടിവിസം രാഷ്ട്രീയ പാർട്ടികളോടോ നേതാക്കളോടോ വിട്ടുവീഴ്ചയില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ ജെൻ സികൾ മടിക്കാറില്ല. അവർക്ക് പഴയ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അമിതമായ കൂറില്ല.
ഒരു വിഷയത്തിൽ ‘ഹാഷ്ടാഗ് ക്യാമ്പയിൻ’ തുടങ്ങുന്നതും, ഓൺലൈൻ ‘പെറ്റീഷനുകൾ’ ഒപ്പിടുന്നതും, തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് തുല്യമായി അവർ കാണുന്നു. ചുരുക്കത്തിൽ, ജെൻ സികളുടെ രാഷ്ട്രീയ സംസാരം കേവലം വോട്ടിങ്ങിലോ തെരഞ്ഞെടുപ്പിലോ ഒതുങ്ങുന്നില്ല.
തങ്ങളെ സ്വാധീനിക്കുന്ന എല്ലാ സാമൂഹിക വിഷയങ്ങളെയും ആഴത്തിൽ ചോദ്യം ചെയ്യുകയും, അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പുതിയതരം സോഷ്യൽ ഡെമോക്രസി കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

