കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അവധി ദിവസമായ ഇന്ന് കനത്ത ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ ബാഹുല്യം കാരണം ചുരത്തിൽ മണിക്കൂറുകളോളം നീണ്ട
ബ്ലോക്ക് രൂപപ്പെട്ടു. കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യാത്രാമധ്യേ യുവതി കുഴഞ്ഞുവീഴുകയും ചെയ്തു.
അവധി ദിവസമായ ഞായറാഴ്ച കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ചുരം തിരഞ്ഞെടുത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. രണ്ടര മണിക്കൂറോളം നീണ്ട
ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും പൂർണ്ണമായി സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടില്ല.
ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസ് ശ്രമം തുടരുകയാണ്. വയനാട്ടിൽ നിന്നും കോഴിക്കോട് നിന്നും ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിയന്ത്രിച്ച ശേഷം കടത്തിവിടുന്നത് വഴി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് ശ്രമം നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

