
.news-body p a {width: auto;float: none;}
മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരുപാട് സംവിധായകൻമാരുളള നാടാണ് നമ്മുടെ കേരളം. വലിയ ഉയർച്ചയുണ്ടായിട്ടും വന്ന വഴി മറക്കാതെ പോയവരാണ് അവരെല്ലാം. എന്നാൽ അങ്ങനെയുളളവരുടെ കഥകൾ മാറ്റിയെഴുതുന്ന പ്രവർത്തികൾ ചെയ്ത മലയാളത്തിലെ ഒരു സംവിധായകനെക്കുറിച്ചാണ് നടനും സംവിധായകവുമായി ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ രഞ്ജിത്തിനെക്കുറിച്ചുളള അനുഭവങ്ങളാണ് ഇത്തവണ അഷ്റഫ് പങ്കുവച്ചിരിക്കുന്നത്.
‘കുറച്ച് ചിത്രങ്ങൾ എടുത്ത് വിജയിച്ച ചിലർ അവരുടെ സ്വഭാവ പരിണാമം മൂലം മലയാളികളുടെ മനസിൽ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു. സംവിധായകൻ രജ്ഞിത്തിനെക്കുറിച്ചാണ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഞാൻ രഞ്ജിത്തിനെ മദ്രാസിൽ വച്ച് കാണുന്നത്. വിനയമുളള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. എല്ലവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. മറ്റുളളവരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ഒരിക്കലും ആശ്രയിച്ചിട്ടില്ല. അങ്ങനെ മറ്റുളളവർക്ക് അസൂയ തോന്നും വിധം അദ്ദേഹം മലയാള സിനിമയിൽ ഉയർന്നുവന്നു.
മോഹൻലാലിലെ നായകനെ കരുത്തനാക്കിയതിനുപിന്നിലെ ഏതാനും ചിത്രങ്ങളാണ് ദേവാസുരം, ആറാംതമ്പുരാൻ, നരസിംഹം തുടങ്ങിയവ. അവയുടെ പിന്നിലും രഞ്ജിത്തായിരുന്നു. സിനിമയിൽ ഉയർന്നതോടെ അദ്ദേഹത്തിന്റെ സ്വഭാവവും മാറാൻ തുടങ്ങി. മറ്റുളളവരോട് പുച്ഛം മാത്രം. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടിലായി. രഞ്ജിത്തിന്റെ ഇത്തരം വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ടായിരുന്നു. അദ്ദേഹം പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയുമായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിനിമ ചെയ്യുന്നത് ഒരു ക്രൈമായിട്ടാണ് താൻ കാണുന്നതെന്ന് അയാൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ നിൽക്കുന്ന സമയത്താണ് അയാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സ്ഥാനമേൽക്കുന്നത്. ഒരു കാലത്ത് വേദികളിലേക്ക് നീണ്ട കൈയടികളോടെ രഞ്ജിത്തിനെ സ്വീകരിക്കാൻ തുടങ്ങിയ മലയാളികൾ പിന്നീട് കൂവിയാണ് അയാളെ വരവേറ്റത്. ചലച്ചിത്ര മേളയിൽ പ്രസംഗിച്ച സമയത്ത് കൂവിയ യുവാക്കളെ അദ്ദേഹം താരതമ്യം ചെയ്തത് തന്റെ വീട്ടിനടുത്തുളള തെരുവ് പട്ടികളോടാണ്. അന്ന് മുതൽ അദ്ദേഹത്തിന് ഓരോ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ അക്കാദമിയിൽ ശബ്ദമുയർന്നു. അപ്പോഴേയ്ക്കും രഞ്ജിത്തിന്റെ പേരിൽ പീഡനക്കേസ് വന്നു. അങ്ങനെ സർക്കാരും അദ്ദേഹത്തെ കൈവിട്ടു.
ഇതൊക്കെ അനുഭവിക്കാൻ രഞ്ജിത്ത് ബാദ്ധ്യസ്ഥനാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അത് പങ്കുവയ്ക്കാം. ആറാംതമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുറച്ച് ദിവസം ഞാനുണ്ടായിരുന്നു. ഞാനതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് ഒരു തമാശ പറഞ്ഞു. മദ്യപിച്ചിരുന്ന സംവിധായകന് അത് ഇഷ്ടപ്പെട്ടില്ല. അയാൾ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു. അടികൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ നിലത്ത് വീണു. പല രോഗങ്ങൾക്കും മരുന്ന് കഴിക്കുന്നയാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. നിറകണ്ണുകളോടെ നിൽക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണനെ കണ്ട് എല്ലാവരും പരിഭ്രമിച്ചു. പലരും സംവിധായകനെ വിമർശിച്ചെങ്കിലും അത് ശ്രദ്ധിച്ചില്ല. പിന്നീടുളള ദിവസങ്ങലിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ വലിയ നിരാശയോടെയാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഹൃദയവും തകർന്നു. അത് വലിയ പാപമായിരുന്നു’- അഷ്റഫ് പറഞ്ഞു.