മുംബൈ : വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര എടിഎസ് ആണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ട് തകർക്കുമെന്നായിരുന്നു ഇ-മെയിലിൽ ഭീഷണി സന്ദേശം. ഒരു മില്യൺ ഡോളർ നൽകിയില്ലെങ്കിൽ ആക്രമണമെന്നായിരുന്നു ഭീഷണി. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Last Updated Nov 24, 2023, 5:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]