മലപ്പുറം: മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ നവകേരള സദസ്സിന്റെ പ്രചാരകരാക്കി നിലമ്പൂർ നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥയിലാണ് നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഇരുന്നൂറോളം കുട്ടികളെ സ്കൂളിൽ നിന്ന് ജാഥക്കായെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കാണിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ വിളംബര ജാഥ.
നഗരസഭ ചെയർമാനും ജില്ലാ പട്ടിക വർഗ ഓഫിസിൽ നിന്നും കുട്ടികളെ വിട്ടു നൽകണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുപോയതെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. അതേസമയം കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂളിന് നിർദ്ദേശം നൽകിയില്ലെന്നും അവർ സ്വമേധയാ എത്തിയതാണെന്നുമാണ് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീമിന്റെ വിശദീകരണം.
Last Updated Nov 23, 2023, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]