

കോട്ടയം പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരക കേന്ദ്രവും ചേർന്നു നടത്തുന്ന ജനകീയ ക്ഷേമ പദ്ധതിക്ക് തുടക്കം; പ്രകൃതി ജീവനം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരക കേന്ദ്രവും ചേർന്നു നടത്തുന്ന ജനകീയ ക്ഷേമ പദ്ധതി കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം നിർവഹിച്ചു .
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,ഫാ ജോർജ്എന്നിവർ പ്രസംഗിച്ചു.
ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് എം.കുര്യൻ ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. പ്രകൃതി, ചികിത്സ , കൃഷി എന്നിവയുമായ് ബന്ധപ്പെട്ട് ആറ് മാസം നീളുന്ന പരിശീലന കോഴ്സും തുടർന്ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |