പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍; പീഡനം നടന്നപ്പോള്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ല; ഒടുവിൽ പരാതിക്കാരിക്കെതിരേ പോക്സോ കേസ് എടുക്കേണ്ട സ്ഥിതി; നട്ടം തിരിഞ്ഞ് പൊലീസും….!
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. യുവാവിന് 18 തികയാൻ ഇനിയുമുണ്ട് നാലു മാസം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കെതിരേ പോക്സോ കേസ് വരാനും സാധ്യത.
എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും വെട്ടില്‍. ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലാണ് വാദി പ്രതിയാകുന്ന ക്ലൈമാക്സ് ഉണ്ടായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗളൂരുവില്‍ നഴ്സിങിന് പഠിക്കുന്നയാളാണ് പരാതിക്കാരി. നിലവില്‍ പ്രതിയായ യുവാവുമായി യുവതിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ സൂക്ഷിച്ചിരുന്നു.
അടുത്തയിടെ ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളജില്‍ നിന്ന് വീട്ടില്‍ പറഞ്ഞു വിട്ടു. പരീക്ഷ എഴുതാൻ മാത്രം അനുവദിച്ചു.
തുടര്‍ന്ന് ചിറ്റാര്‍ പൊലീസില്‍ യുവതി പരാതി നല്കി. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്.
ആ സമയം യുവതിക്ക് പതിനെട്ടു വയസു കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ പതിനെട്ട് തികയാൻ നാലു മാസം കൂടി വേണം. ഇതോടെയാണ് പൊലീസ് വെട്ടിലായത്.
യുവതിക്കെതിരേ പോക്സോ കേസ് എടുക്കാനുള്ള വകുപ്പുണ്ട്. എന്തു ചെയ്യണമെന്ന് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍. മിക്കവാറും യുവതിയ്ക്കെതിരെ കേസ് വന്നേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]