സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഗോൾഡൻ- സിൽവർ നിറത്തിലുള്ള മുടി, കണ്ടാൽ മെഴുകു പ്രതിമ പോലെ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ സുന്ദരൻ കുതിര. അഖൽ-ടെകെ ഇനത്തിൽ പെടുന്ന ഈ കുതിര ലോകത്തിലെ തന്നെ സുന്ദരൻ കുതിരയാണ് എന്നാണ് പറയപ്പെടുന്നത്. തുർക്ക്മെനിസ്ഥാനിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.
ഗബ്രിയേൽ കോർണോ എന്ന യൂസർ ട്വിറ്ററിൽ പങ്കിട്ട വീഡിയോയായിൽ ഒരു അഖൽ-ടെക്കെ കുതിരയെ കാണാം. അതിന്റെ തിളക്കമുള്ള ദേഹം മാത്രം മതി അത് കാഴ്ചക്കാരെ ആകർഷിക്കാൻ. ‘അപൂർവമായ അഖൽ-ടെകെ തുർക്ക്മെൻ കുതിര. അതിന്റെ തിളക്കമുള്ള രോമപാളിയാണ് അതിന് സ്വർണ്ണക്കുതിര എന്ന വിളിപ്പേര് നൽകിയത്’ എന്ന് കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്.
തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിൽ നിന്നുള്ള അഖൽ-ടെകെ ഇനത്തിൽ പെടുന്ന കുതിരകൾക്ക് അറേബ്യൻ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റർ). ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു.
സ്വർണ്ണക്കുതിരകൾ എന്നറിയപ്പെടുന്ന അഖൽ-ടെകെ കുതിരകൾക്ക് വലിയ വിലയുണ്ട് എന്നും പറയുന്നു. ഇന്ത്യയിൽ 30 ലക്ഷം രൂപ വരെയാണത്രെ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകൾ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാൻ അനുവദിക്കൂ എന്നും പറയാറുണ്ട്. ലോകത്താകമാനമായി ഈ ഇനത്തിൽ പെടുന്ന 7,000 ത്തിൽ താഴെ കുതിരകൾ മാത്രമേ ഉള്ളൂവെന്നാണ് കണക്കുകൾ പറയുന്നത്. അഖൽ-ടെകെ കുതിരകൾ തുർക്ക്മെനിസ്ഥാന്റെ ദേശീയ മൃഗം കൂടിയാണ്.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 23, 2023, 9:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]