
മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചുപേർക്ക്. ഇതോടെ ഭീതിയിലായി ഒരു ഗ്രാമം. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഹാപൂർ ജില്ലയിലെ സദർപൂർ ഗ്രാമത്തിലെ ജനങ്ങളാണ് തുടർച്ചയായ പാമ്പ് കടികളാൽ ഭീതിയിലായത്.
ഗ്രാമത്തിൽ വിഷപ്പാമ്പുകളുടെ (നാഗിൻ) സാന്നിധ്യമാണ് ഈ ഭയത്തിന് കാരണമെന്ന് പറയപ്പെടുന്നു. സന്ധ്യ മയങ്ങുമ്പോൾ തന്നെ ഈ പാമ്പുകൾ അതിൻ്റെ മാളത്തിൽ നിന്ന് പുറത്തുവന്ന് ഗ്രാമവാസികളെ ഇരയാക്കുമെന് വിശ്വാസം ഇവിടുത്തെ ജനങ്ങളിലുണ്ട്. അതാണവരെ കൂടുതലും ഭീതിയിലാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ പാമ്പ് കടിച്ചതിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച വീടിൻ്റെ തറയിൽ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ് കടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഹാപൂരിലെ ബഹാദൂർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ ഗ്രാമത്തിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന പൂനം മക്കളായ സാക്ഷി, തനിഷ്ക് എന്നിവരാണ് മരിച്ചത്. മൂവരുടെയും അന്ത്യകർമങ്ങൾ നടത്തിയ ശേഷം ഗ്രാമവാസികൾ മടങ്ങിയെത്തിയപ്പോൾ രാത്രി തന്നെ അതേ ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പാമ്പ് കടിച്ചതായി വാർത്ത വന്നു. ഇതാണ് രണ്ടാമത്തെ ദുരന്തം.
പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ യുവാവ് ജീവനും മരണവുമായി മല്ലിടുകയാണ്. ഇതോടെ പാമ്പിനെ പിടിക്കാൻ വനംവകുപ്പിൻ്റെ അഞ്ച് സംഘങ്ങൾ ഗ്രാമത്തിൽ എത്തി. എന്നാൽ, ഇതിനെല്ലാം ഇടയിൽ ബുധനാഴ്ച ഗ്രാമത്തിൽ മറ്റൊരു സ്ത്രീക്ക് കൂടി പാമ്പ് കടിയേറ്റെന്ന വാർത്ത ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിക്കുന്നതും പറയുന്നതും പ്രദേശത്ത് സർപ്പത്തിൻ്റെ ‘പ്രതികാരം’ കാണപ്പെടുന്നു എന്നാണ്. പാമ്പിനെ പേടിച്ച് ഹാപൂരിലെ സദർപൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിൽ പാമ്പിനെ പിടികൂടാൻ വനംവകുപ്പ് നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പാമ്പുകളെയും പിടികൂടുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ മീററ്റിൽ നിന്ന് നാല് പാമ്പാട്ടികളുടെ സംഘത്തെയും വിളിച്ചു.
So far 5 people have died due to snake bite in Sadarpur village of Hapur. The forest department team failed to catch the snake, after which snake charmers have been called from Meerut. pic.twitter.com/8thNCcIyrO
— a (@mahussainkxj) October 23, 2024
ഗ്രാമവാസികളെ കടിച്ച പാമ്പുകളെ വനംവകുപ്പ് സംഘം പിടികൂടിയതായും റിപ്പോർട്ടുകൾ ഉണ്ട്. പാമ്പിനെ സംഘം തന്നെ കൊണ്ടുപോയി. എന്നാൽ, ഈ പാമ്പ് ഏത് ഇനമാണ്, എത്ര വിഷമുള്ളതാണ്, എത്ര പ്രായമുണ്ട് എന്ന അന്വേഷണത്തിലാണ് ഇപ്പോൾ വകുപ്പ്. എന്തായാലും പാമ്പുകളെക്കുറിച്ചുള്ള ഭയം ഗ്രാമവാസികൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നു.
വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല, വിദേശവനിതകളെ തേടണമെന്ന് ചൈനയിലെ പ്രൊഫസർ, വൻ ചർച്ച, വിവാദം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]