
പാലക്കാട്:കെ കരുണാരന്റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട് യു ഡി എഫ് സ്ഥാനാർഥിയെന്ന് എ കെ ബാലൻ പറഞ്ഞു.കരുണകാരന്റെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ രാഹുൽ തയായറായിട്ടില്ല.സരിൻ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദർശിച്ചത്.അദ്ദേഹം താല്പര്യം പറഞ്ഞപ്പോൾ പാർട്ടി എതിർത്തില്ല.കരുണകാരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ.കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും.സതീശനേതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അൻവർ വ്യക്തമാക്കണം.സതീശൻ മീൻവണ്ടിയിൽ 150കോടി കടത്തിയെന്ന് അൻവർ പറഞ്ഞപ്പോൾ അത്രയും പ്രതിപക്ഷ നേതാവ് താങ്ങില്ല എന്ന് പറഞ്ഞവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ദളിത് വനിതയെ അപമാനിച്ച ആളാണ് പിവി അൻവർ. മ്ലേച്ഛമായ ഭാഷയിലാണ് രമ്യയെ അപമാനിച്ചത്. എന്നിട്ടും പാലക്കാട് അൻവറിന്റെ പിന്തുണ വേണോ എന്ന് കോൺഗ്രസ് മറുപടി പറയണം. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്.പി കെ ശശി വിദേശത്തേക്ക് പോകുന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]